കുറ്റ്യാടി: കര്‍ഷക കോണ്‍ഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ആത്മ പ്രകാശം’ നടത്തി.
വിലങ്ങാട്, വയനാട് ഉരുള്‍പൊട്ടലുകളില്‍ ജീവന് പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്പിച്ച ചടങ്ങ് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കോരങ്കോട്ട് മൊയ്തു ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പര്‍ കെ.പി.രാജന് ദീപം തെളിയിച്ചു. കെ.രാജശേഖന് മുഖ്യ പ്രഭാഷണം നടത്തി. കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സോജന് ആലക്കല്‍ അധ്യക്ഷതവഹിച്ചു. പി.കെ.സുരേന്ദ്രന്, പി.ജി.സത്യനാഥ്, പവിത്രന് വട്ടക്കണ്ടി, സുശാന്ത് വളയം, എന്‍.കെ.രാജന്, സി.വി അലി, പി.കെ.ബാബു, സണ്ണി
ഓലിക്കല്‍, എന്‍.പി മൊയ്തു, രാജന് വാണിമേല്‍, സുരേന്ദ്രന് വളയം തുടങ്ങിയവര്‍ സംസാരിച്ചു. പി.പി.രവീന്ദ്രന് നന്ദി പറഞ്ഞു.

