വടകര: ലയണ്‍സ് ക്ലബ് ഓഫ് വടകര തര്‍ജനി സര്‍വീസ് പ്രോജക്ടിന്റെ ഭാഗമായി വടകര ജില്ലാ ഹോസ്പിറ്റലില്‍ രോഗികളുടെ
കൂട്ടിരിപ്പുകാര്‍ക്കായി 50 ബെഞ്ചുകള്‍ കൈമാറി. ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.സരള നായര്‍, പാസ്ററ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ സുജിത്, അഡ്വ.സാജ്മോഹന്, അഡ്വ. വിജിതബാല്രാജ്, ജോയിന്റ് സോണ്‍ ചെയ്യര്‍പേഴ്സണ്‍ പ്രശാന്തി, തര്‍ജനി പ്രസിഡന്റ് മീനാക്ഷി മല്ലിക, സെക്രട്ടറി ശില്പ വിവേക്, ട്രഷറര്‍ റീന രാജന്, ചാര്‍ട്ടര്‍ പ്രസിഡന്റ് മിനി പി.എസ്.നായര്‍, സര്‍വീസ് ചെയര്‍പേഴ്സണ്‍ സന്ധ്യ ജയരാജ്, രമബാലന്, 10ാം വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.സി.അഫ്സല് തുടങ്ങിയവര്‍ പങ്കെടുത്തു. ലയണ്‍സ് ക്ലബ് ഓഫ് വടകരയുടെ വക വിലങ്ങാട് പ്രകൃതി
ദുരന്തബാധിതര്‍ക്കായി ഒരു വീട് നിര്‍മിച്ചു നല്കുമെന്നു പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുജിത് സമാപന സമ്മേളന ചടങ്ങില്‍ എംപി ക്ക് ഉറപ്പ് നല്കി.

