വടകര: ദേശീയപാതയില്‍ പുതുപ്പണം അരവിന്ദ്ഘോഷ് റോഡില്‍ പോലീസ് വാഹനമിടിച്ച് വയോധികന് മരിച്ചു. പണിക്കോട്ടി
ഹാഷ്മി നഗര്‍ സ്വദേശി കുനിങ്ങാട്ട് ഹൗസില്‍ അസൈനാറാണ് (72)മരിച്ചത്. ഇന്ന് രാവിലെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം.
കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോകുന്ന പോലീസ് വാഹനമാണ് തട്ടിയത്. ആറുവരി പാതയായതോടെ സ്ഥിരം അപകടമേഖലയായി മാറിയിരിക്കുകയാണ് ഇവിടം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

