പെരിങ്ങത്തൂര്‍: സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പെരിങ്ങത്തൂര്‍ എന്‍എഎം ഹയര്‍ സെക്കന്ററി സ്കൂള്‍ ലീഡറായി
ബീഹാര്‍ സ്വദേശി സബീല്‍ അഹമ്മദിനെ തെരഞ്ഞെടുത്തു. രണ്ട് വര്‍ഷം മുമ്പാണ് ബീഹാറിലെ ബഗല്‍പൂര്‍ മുജഫര്‍ നഗര്‍ നിവാസിയായ സബീല്‍ പെരിങ്ങത്തൂര്‍ എന്‍എഎം സ്കൂളില്‍ ചേരുന്നത്. പാഠ്യ-പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന്റെ അംഗീകാരമെന്നോണമാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ സബീലിനെ തേടിസ്കൂള് ലീഡര്‍ സ്ഥാനം എത്തിയത്. ഹയര്‍ സെക്കന്ററിയടക്കം മൂവായിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിലെ എന്‍സിസി വിംഗ് ലീഡര്‍, ട്രാഫിക് ചീഫ് എന്നീ പദവികള്‍ വഹിക്കുന്നത് സബീലാണ്. ഐകകണ്ഠേനയാണ് സബീലിനെ ലീഡറായി
തെരഞ്ഞെടുത്തത്. ചെയര്‍മാനായി ഷാമിലിനെയും മാഗസിന് എഡിറ്ററായി ശിഖ ജയരാജനെയും തെരഞ്ഞെടുത്തു.

