ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍, ഹരിയാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ മൂന്നു ഘട്ടങ്ങളിലായാണ് ജമ്മു കാശ്മീരില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് ഒറ്റ ഘട്ടമായും വോട്ടെടുപ്പ്
നടക്കും. വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇത്തവണയില്ല. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറാണ് പ്രഖ്യാപനം നടത്തിയത്.
സെപ്റ്റംബര്‍ 18നാണ് കാശ്മീരില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നത്. 25നു രണ്ടാം ഘട്ടവും ഒക്ടോബര്‍ ഒന്നിനു മൂന്നാം ഘട്ടവും നടക്കും. ഒക്ടോബര്‍ നാലിനാണ് ജമ്മു കാശ്മീരിലും ഹരിയാനയിലും ഫലപ്രഖ്യാപനം. രാഹുല്‍ ഗാന്ധി രാജിവച്ച ഒഴിവില്‍ വയനാടിലേക്കുള്ള ഉപതെരഞ്ഞെടുപ്പും മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളും ഇന്നു പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. പ്രളയവും ഉരുള്‍പൊട്ടലും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥ കാരണമാണ് വിവിധ
സംസ്ഥാനങ്ങളില്‍ ലോക്സഭാ-നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കേണ്ട ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ പ്രഖ്യാപിക്കാത്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.