പയ്യോളി: പള്ളിക്കരയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു. പയ്യോളിയില്‍ വ്യാപാരിയായ പള്ളിക്കര നൈവാരണി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ‘വൃന്ദാവനത്തില്‍ പ്രവീണ്‍ കുമാറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും
സ്കൂട്ടറുമാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.
ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ പയ്യോളി പോലീസിനെ വിവരമറിയിച്ചു. പിന്നാലെ വടകരയില്‍ നിന്ന് അഗ്നി രക്ഷാ സേന എത്തുമ്പോഴേക്കും ഇരു വാഹനങ്ങളും പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.