പേരാമ്പ്ര: കഞ്ചാവുമായി യുവാവിനെ പേരാമ്പ്ര പോലീസ് പിടികൂടി. വേളം ചെമ്പോട്ടു പൊയില്‍ ഷിഗില്‍ ലാലാണ് പിടിയിലായത്. വില്പനയ്ക്കായെത്തിച്ച അമ്പതുഗ്രാമിനു മുകളില്‍ തൂക്കംവരുന്ന കഞ്ചാവാണ് ദേഹത്ത് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പും ഇയാളില്‍ നിന്ന് പോലീസ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. പേരാമ്പ്ര ഡിവൈഎസ്പി വി.വി.ലതീഷിന് ലഭിച്ച
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡാണ് ഇയാളെ കഞ്ചാവ് സഹിതം പിടികൂടിയത്. ലഹരിക്കെതിരായ കര്‍ശന നടപടി തുടരുമെന്ന് ഡിവൈഎസ്പി പറഞ്ഞു
