വടകര: വർഷങ്ങളായി വടകരയിൽ പ്രവർത്തിച്ചു വരുന്ന ആർഎംഎസ് ഓഫീസ് വടകരയിൽ തന്നെ നിലനിൽക്കണമെന്ന് വടകര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി.കെ

പ്രേമൻ ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലയിൽ തപാൽ സർവീസുകളെ സാരമായി ബാധിക്കുന്ന
നടപടി അവസാനിപ്പിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.നീക്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട് പോകുമെന്നും പറഞ്ഞു.