കൊയിലാണ്ടി: മത്സ്യതൊഴിലാളികളോടുള്ള കേരള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക. മത്സ്യ തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമനിധി അംഗ്വത്വ ഫീസ് മുന്നിരട്ടിയായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക. കൊയിലാണ്ടി മത്സ്യ ഭവന് ഹാര്‍ബര്‍ പരിസരത്തേക്ക് മാറ്റി സ്ഥാപിക്കുക, കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ കാപ്പാട് വരെയുള്ള തീരദേശ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം

(ബിഎംഎസ്) കൊയിലാണ്ടി താലൂക്ക് കമ്മിറ്റി കൊയിലാണ്ടി മത്സ്യഭവന് ഉപരോധിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി മുന്‍ കൗണ്‍സിലര്‍ പി.കെ.ഷിജു ഉദ്ഘാടനം ചെയ്തു.
ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് പി.പി.വിനായകന് അധ്യക്ഷത വഹിച്ചു. താലൂക്ക് ജനറല്‍ സെക്രട്ടറി ഷിംജി, ജില്ലാ ഭാരവാഹി വി.കെ.രാമന്, താലൂക്ക് ട്രഷര്‍ പി.പി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.