കൊയിലാണ്ടി: ഒരു ഞെട്ടില്‍ രണ്ടു പൂക്കള്‍ വിരിഞ്ഞത് കൗതുക കാഴ്ചയാകുന്നു. കൊരയങ്ങാട് തെരുവിലെ തെക്കെ തലക്കല്‍ ഷിജുവിന്റെ വീട്ടിലെ മട്ടുപ്പാവിലാണ് കാഴ്ചക്കാരുടെ മനം കവരുന്ന ഇണപ്പൂക്കള്. സൂര്യകാന്തി വര്‍ഗത്തില്‍ പെടുന്ന ‘ജറപറ’ (ജെര്‍ബെറാ) ചെടിയിലാണ് ഇണപ്പൂക്കള് വിരിഞ്ഞത്.
സാമാന്യം നീളമുള്ള തണ്ടില്‍ ആമ്പല്‍പ്പൂവിന്റെ ആകൃതിയില്‍ അടുത്തടുത്തായി മനോഹരമായ രണ്ട് പൂക്കള്‍. ഓറഞ്ച് നിറത്തില്‍ അടുക്കുകളോട് കൂടിയ ദളങ്ങളുടെ മധ്യഭാഗത്ത് പീത നിറമുള്ള പൂമ്പൊടിയാണ്. ജറപറപൂക്കള് സാധാരണയായി പല നിറങ്ങളില്‍ കണ്ടു വരാറുണ്ടെങ്കിലും ഒരു ഞെട്ടില്‍ ഇരട്ടപ്പൂക്കള്‍ ഏറെ വിരളമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. പൂക്കമ്പക്കാര് ഇതിനെ കൗതുകത്തോടെയാണ് സമീപിക്കുന്നത്. ഈ മട്ടുപ്പാവില്‍ വേറെയും ചെടികളുണ്ട്.
-സുധീര്‍ കൊരയങ്ങാട്