ഓര്‍ക്കാട്ടേരി: മാരുതി ഡീലര്‍ ആയ ഇന്‍ഡസ് മോട്ടോര്‍സ് ഓര്‍ക്കാട്ടേരി പഞ്ചായത്ത് പരിസരത്ത് ഓണം മെഗാ മേള തുടങ്ങി. മൂന്നു ദിവസത്തെ മേള ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജസീല, ഇന്‍ഡസ് മോട്ടോര്‍സ്
വടകര ഷോറൂം മാനേജര്‍ നിധീഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. അഞ്ചു കോടി രൂപയുടെ സമ്മാനങ്ങളും ഏറ്റവും കൂടിയ ഓഫറുമായാണ് ഇത്തവണ ഓണം മേള ഒരുക്കിയിരിക്കുന്നത്. എക്സ്ചേഞ്ച് ചെയ്തെടുക്കുമ്പോള്‍ പഴയ കാറിനു കൂടിയ വിലയും നല്കുന്നു. ഓര്‍ക്കാട്ടേരിയിലെ മേളയില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 10000 രൂപ വില വരുന്ന സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും.
