വടകര: വയനാട്, വിലങ്ങാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കർഷക കോൺഗ്രസ് വടകര ബ്ലോക്ക് കമ്മിറ്റിയുടെ ‘ആത്മപ്രകാശം’ സംഘടിപ്പിച്ചു.കർഷക കോൺഗ്രസ് വടകര ബ്ലോക്ക് രാജേഷ് ചോറോട് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സതീശൻ കുരിയാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.കെ നജ്മൽ,സി നിജിൻ, ശശിധരൻ പറമ്പത്ത് ബാബു ബാലവാടി, ഗംഗാധരൻ കുനിയിൽ,എൻ കെ പ്രകാശൻ,ജയകൃഷ്ണൻ പറമ്പത്ത്,സിജു പുഞ്ചിരിമിൽ എന്നിവർ സംസാരിച്ചു.