കുറ്റ്യാടി: കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള കര്‍ഷകദിനാഘോഷം ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസ് കുറ്റ്യാടി മണ്ഡലം
കമ്മിറ്റി തീരുമാനിച്ചു. കാര്യപരിപാടിയുടെ നോട്ടീസില്‍ ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സനെ പ്രോട്ടോകോള്‍ ലംഘിച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്കരണം. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനെ ക്ഷണക്കത്തില്‍ മെമ്പര്‍ മാത്രമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേവലം ശ്രദ്ധക്കുറവല്ല. കഴിഞ്ഞവര്‍ഷവും ഇതേ പോലെയാണ് ചെയ്തത്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിപാടികളിലും ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനെ അപമാനിക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ടെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വിലയിരുത്തി. ചെയര്പേഴ്സനോടുള്ള ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ അവഗണന തുടരുകയാണെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പു നല്കി.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി കെ സുരേഷ് അധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഊരത്ത്, പി പി ആലിക്കുട്ടി കെ പി മജീദ്, എസ്
കെ സജീവന്,ടി സുരേഷ് ബാബു, മംഗലശ്ശേരി ബാലകൃഷ്ണന്, വാപ്പറ്റഅലി ഹാഷിം നമ്പാട്ടില്‍, ഇ എം അസര്‍, എംസി കാസിം എ കെ വിജീഷ്, കെ പി ഖാലിദ് എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി കെ സുരേഷ് അധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഊരത്ത്, പി പി ആലിക്കുട്ടി കെ പി മജീദ്, എസ്
