പ്രത്യേക പ്രതിനിധി
ദോഹ: ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്രായേലിനെതിരായ ആക്രമണത്തിന് ശേഷം ഗാസയില്‍ ഇസ്രായേല്‍
സൈനിക നടപടിയുടെ ഫലമായി 40,000 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് മരണ സംഖ്യ പുറത്തുവിട്ടത്.
40,005 ആണ് ഒടുവിലത്തെ മരണ സംഖ്യ. പ്രദേശത്തെ 2.3 ദശലക്ഷം ജനസംഖ്യയുടെ 1.7% വരും ഇത്.
മരണത്തിനൊപ്പം യുദ്ധക്കെടുതി കടുത്തതാണ്. തുടക്കം മുതല്‍ ഗാസയിലെ 60% കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. കുറച്ച് മാസങ്ങളായി, തെക്കന്‍ നഗരമായ റാഫയിലാണ് ഏറ്റവും കൂടുതല്‍ നാശം. കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച മന്ത്രാലയത്തിന്റെ കണക്കുകള്‍ സാധാരണക്കാരും പോരാളികളും തമ്മില്‍ വേര്‍തിരിക്കുന്നില്ല. മരണപ്പെട്ടവരില്‍ നല്ലൊരു പങ്ക് കുട്ടികളോ സ്ത്രീകളോ പ്രായമായവരോ ആണ്. അഭയാര്‍ഥി ക്യാമ്പുകള്‍ പോലും ആക്രമിക്കപ്പെടുന്നു.
ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര പത്രപ്രവര്‍ത്തകരെ സ്വതന്ത്രമായി ഗാസയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ഇസ്രായേല്‍
തടഞ്ഞതിനാല്‍ ഇരുവശത്തുനിന്നും കണക്കുകള്‍ പരിശോധിക്കാന്‍ കഴിയുന്നില്ല. മുന്‍കാലങ്ങളില്‍, ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.
പേരുകളും തിരിച്ചറിയല്‍ നമ്പറുകളും മറ്റ് വിശദാംശങ്ങളും സഹിതം ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്ത മരണങ്ങള് മാത്രമാണ് കണക്കില്‍പെടുത്തിയത്.
മോര്‍ച്ചറികള്‍ നിറഞ്ഞ് കവിഞ്ഞൊഴുകുന്നതിനാല്‍ ദയനീയ സ്ഥിതിയാണ്.
അതേ സമയം മരണ സംഖ്യയുടെ വിശ്വാസ്യതയെ ഇസ്രായേല്‍ ചോദ്യം ചെയ്യുന്നു. ഇതിനെ ഒരു തീവ്രവാദ സംഘടനയില്‍ നിന്നുള്ള വ്യാജ ഡാറ്റ എന്നാണ് ഇസ്രായേല്‍ വിശേഷിപ്പിച്ചത്. 15,000-ത്തിലധികം ഭീകരര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം
ബിബിസിയോട് പറഞ്ഞു.