വടകര: രാജ്യമെങ്ങും 78-ാം സ്വാതന്ത്ര്യദിനാഘോഷം തുടങ്ങി. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ത്രിവര്‍ണ പതാക ഉയര്‍ന്നു. റസിഡന്‍സ് അസോസിയേഷന്, സാമൂഹിക സംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിവയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന ചടങ്ങുകള്‍ നടന്നു. പതാക ഉയര്‍ത്തലിനു പുറമെ, പ്രതിജ്ഞ, പ്രഭാഷണം, റാലി, മധുര വിതരണം എന്നിങ്ങനെ വേറിട്ട ചടങ്ങുകളോടൊണ് സ്വാതന്ത്ര്യദിനാഘോഷം.
വടകര കസ്റ്റംസ്റോഡ്-പൂവാടന്‍ഗേറ്റ് യൂനിറ്റി റസിഡന്‍സ് അസോസിയേഷന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് കെ.പി.സലീം പതാക ഉയര്‍ത്തി. ആര്.കെ.പ്രദീപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗണ്‍സിലര്‍ കെ.പി.ഷാഹിമ, പി.മഹമൂദ്, ബഷീര്‍ പൊന്മണിച്ചി, സി.എച്ച്.ജനീഷ്കുമാര്‍, പി.ഹാരിസ്, ടി.കെ.അബ്ദുറഹ്മാന്, കെ.പി.നിസാര്‍, മുഹമ്മദ് ഷഫീക്ക്,
റഷീദ്, റഫീക്ക്, സുജിത്ത് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ആശ അനില്‍കുമാര്‍ സ്വാഗതവും ട്രഷറര്‍ പ്രവീണ്‍ അമ്മാണ്ടിയില്‍ നന്ദിയും പറഞ്ഞു. മധുര വിതരണവുമുണ്ടായി.