വടകര: പുതുപ്പണം പാലോളിപ്പാലത്ത് ട്രെയിനിന് കല്ലെറിഞ്ഞ യുവാവ് പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് സദ്ദാം എന്ന 22
കാരനെയാണ് ആര്‍പിഎഫും വടകര പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഇന്ന് രാവിലെ കണ്ണൂര്‍-ഷൊര്‍ണൂര്‍ സ്പെഷ്യല്‍ ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്. പുതുപ്പണം പാലോളിപ്പാലത്ത് എഞ്ചിന് കല്ലെറിയുന്നത് ശ്രദ്ധയില്‍പെട്ട ലോക്കോപൈലറ്റ് തിക്കോടി സ്റ്റേഷന് മാസ്റ്ററെ അറിയിക്കുകയായിരുന്നു. കണ്ട്രോള് റൂമില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകര ആര്‍പിഎഫ് എസ്ഐ പി.ധന്യയും എഎസ്ഐ പി.പി.ബിനീഷും സ്ഥലത്തെത്തി. വിവരമറിഞ്ഞ് വടകര സിഐ സുനില്‍കുമാര്‍, എസ്ഐ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും രംഗത്തെത്തിയിരുന്നു. ആര്‍പിഎഫും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചലില്‍ അരമണിക്കൂറിനുള്ളിലാണ് പ്രതി പിടിയിലായത്. മൂരാട് പാലത്തിനു സമീപത്ത് നിന്നാണ് ബിഹാര്‍ സ്വദേശിയായ മുഹമ്മദ് സദ്ദാം പിടിയിലായത്. ഇയാള്‍ കല്ലെറിയുന്നത്
സമീപവാസിയായ യുവാവ് കണ്ടിരുന്നു. ഇയാളുടെ കൂടി സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. ആര്‍പിഎഫ് പോസ്റ്റ് കമാന്റന്റ് ഉപേന്ദ്രകുമാറും ടീം അംഗങ്ങളും രംഗത്തുണ്ടായിരുന്നു. മാനസിക അസ്വാസ്ത്യം പ്രകടിപ്പിച്ചതിനാല്‍ പ്രതിയെ കോഴിക്കോട് ചിത്തരോഗാശുപത്രിയിലേക്ക് മാറ്റിയതായി ആര്‍പിഎഫ് അറിയിച്ചു.