മണിയൂര്‍: മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ വയനാടിനായി സ്വരൂപിച്ച തുക കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച നാല്പതിനായിരം രൂപ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ കുട്ടികള്‍ കോഴിക്കോട് ഡിഡിഇ സി.മനോജ് കുമാറിനെ ഏല്പിച്ചു. എച്ച്എം രാജീവന് വളപ്പില്‍ കുനി അധ്യക്ഷനായി. പ്രിന്‍സിപ്പള്‍ കെ.വി.അനില്‍കുമാര്‍ ദേശീയ പതാക ഉയര്‍ത്തി. ഗാര്ഡിയന് എസ്പിസി പ്രസിഡന്റ് രാജീവ് മേമുണ്ട, എസ്പിസി സി.പി.ഒമാരായ ബ്രിജേഷ് വി.പി, ഷീബ.ടി.പി, പയ്യോളി പോലസ് സ്റ്റേഷനിലെ അശ്വതി, സ്റ്റാഫ് സെക്രട്ടറി ഡോ.ഷിംജിത്ത്, എസ്പിസി കമാണ്ടര്‍ അന്മിത ചന്ദ്രന്, എന്‍സിസി കമാണ്ടര്‍ നിവേദ്യ, എന്‍സിസി, എസ്പിസി, ജെആര്‍സി ഗൈഡ്സ്,
എന്‍എസ്എസ് അംഗങ്ങള്‍ എന്നിവര്‍ പരേഡില്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.

