ഓര്‍ക്കാട്ടേരി: ആധുനിക കേരളം കെട്ടിപ്പടുക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ച ഭരണാധികാരിയായിരുന്നു
സി.അച്യുതമേനോനെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി.സന്തോഷ് കുമാര്‍ എംപി പ്രസ്താവിച്ചു. കാര്‍ഷിക പരിഷ്കരണം നിയമം നടപ്പിലാക്കി ലക്ഷക്കണക്കായ ഭൂരഹിതരെ ഭുമിയുടെ അവകാശികളാക്കി മാറ്റി. ഒരു ചില്ലിക്കാശ് കൊടുക്കാതെ വനരാജാന്മാരില് നിന്ന് വനം ഏറ്റെടുത്ത് വനദേശസാല്ക്കരണ നിയമം നടപ്പിലാക്കി. തൊഴിലാളികള്‍ക്ക് ഗ്രാറ്റിവിറ്റി
ഏര്‍പെടുത്തി. നിരവധിയായ ശാസ്ത്ര സാങ്കേതികസ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തില്‍ കേരളത്തില്‍ സ്ഥാപിച്ചു. നിരവധി ആധുനിക വ്യവസായങ്ങള്‍ ആരംഭിച്ചു. കേരളത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ഏറ്റവും പങ്ക് വഹിച്ചു. ഇന്ത്യയില്‍ തന്നെ ഇത്രമാത്രം പുരോഗതി ഒരു സംസ്ഥാന സര്‍ക്കാറിന്റ കാലയളവില്‍ മറ്റെവിടെയും നേടിയെന്ന് ആര്‍ക്കും അവകാശപെടാന്‍ കഴിയുന്നില്ല. ബോധപൂര്‍വം അച്യുതമേനോന് ഭരണകാലത്തെ വിസ്മൃതിയിലാക്കാന്‍ ചിലരെല്ലാം ശ്രമിക്കുന്നുണ്ട്-അദ്ദേഹം പറഞ്ഞു. സിപിഐ വടകര മണ്ഡലം കമ്മിറ്റി സഘടിപ്പിച്ച സി.അച്യുതമേനോന് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്തോഷ് കുമാര്‍.
ഓര്‍ക്കാട്ടേരി കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം ആര്.സത്യന്, സി.രാമകൃഷ്ണന്, പി.സജീവ്കുമാര്‍, പി.കെ.സതീശന് എന്നിവര്‍ പ്രസംഗിച്ചു


ഓര്‍ക്കാട്ടേരി കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
