കാസര്‍കോട്: ദേശീയ പതാക താഴ്ത്തുന്നതിനിടെ വൈദികന് ഷോക്കേറ്റ് മരിച്ചു. കാസര്‍കോട് മുള്ളേരിയ ഇടവക വികാരി ഫാ. മാത്യു കുടിലില്‍ (ഷിന്‍സ്) ആണ് മരിച്ചത്. സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ ദേശീയ പതാകയുടെ കൊടിമരം
അഴിച്ചുമാറ്റുന്നതിനിടെ കമ്പി വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നെല്ലിക്കംപൊയില്‍ ഫെറോനാ പള്ളി അസിസ്റ്റന്റ് വികാരിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. തലശേരി അതിരൂപതാംഗമാണ് ഫാ. ഷിന്‍സ്.
