വടകര: പ്രമുഖ സോഷ്യലിസ്റ്റും മുൻ വിദ്യാഭ്യാസ റവന്യൂ വകുപ്പ് മന്ത്രിയും ദീർഘകാലം വടകര എംഎൽഎയും പ്രഗൽഭനായ നിയമജ്ഞനുമാണ് കെ.ചന്ദ്രശേഖരൻ പതിനെട്ടാം ചരമവാർഷികം ആർജെഡി വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു.ആഗസ്റ്റ് 15ന് എംപി വീരേന്ദ്രകുമാർ ഹാളിൽ ചേർന്ന് അനുസ്മരണ സമ്മേളനം ആർ ജെ ഡി ജില്ലാ

പ്രസിഡണ്ട് എം കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് അഡ്വ.ബൈജു രാഘവൻ അധ്യക്ഷത വഹിച്ചു.എടയത്ത് ശ്രീധരൻ,സി പി രാജൻ പി പി രാജൻ,കെ കെ കൃഷ്ണൻ,മഹേഷ് ബാബു.എൻ.പി, എന്നിവർ പ്രസംഗിച്ചു മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ സ്വാഗതം പറഞ്ഞു