വടകര: എംയുഎം വി.എച്ച് എസ് സ്കൂളിലെ സ്വാതന്ത്ര്യ ദിന ആഘോഷം വർണ്ണാഭമായി. സ്കൗട്ട് , ഗൈഡ് ,ജെ. ആർ .സി, എൻ.എസ്എസ് കാഡറ്റുകൾ അണിനിരന്ന പതാക ഉയർത്തൽ ചടങ്ങിൽ ഗാന്ധിജിയുടെ വേഷത്തിൽ തങ്ങളുടെ പ്രിയപ്പെട്ട ദാസേട്ടൻ എത്തിയത് കുട്ടികൾക്ക് കൗതുകമായി. ഒപ്പം ചച്ചാജിയായി സഹപാഠി ഒമ്പത് ഡി യിലെ മുഹമ്മദ് റിസ്വാനും എത്തി. കുട്ടികളെ അഭിവാദ്യം ചെയ്തും, ചടങ്ങിന് ആശംസകൾ നേർന്നും

സെൽഫിയെടുത്തും ദാസേട്ടനും റിസ് വാനും താരങ്ങളായി. സ്ക്കൂൾ ബസ് ഡ്രൈവറായ ദാസേട്ടൻ കുട്ടികൾക്ക് ഏറെ പ്രിയങ്കരനാണ്. മഹത് മജിയുടെ അതേ ഛായയുള്ള ദാസേട്ടൻ
കെ.എസ്.ആർ.ടി.സി റിട്ട: ഡ്രൈവറാണ്.സ്വാതന്ത്ര്യ ദിന ചടങ്ങിൽ പ്രധാനാധ്യാപകൻ എൻ.പി അഷ്റഫ് പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് കെ.ടി. യൂനുസ് , ഹാജറ, ഷനൂദ്, കെ.സലിം, എം. ഫൈസൽ, വി.കെ. അസീസ് തുടങ്ങിയവർ ആശംസകൾ നേർന്നു. വിവിധ മത്സര ഇനങ്ങളിൽ വിജയികളായവർക്ക് സമ്മാന ദാനം നടത്തി. എസ്.ആർ.ജി കൺവിനർ സി.എൻ അബ്ദുറഹിമാൻ സ്വാഗതവും ഈസ മാസ്റ്റർ നന്ദിയു പറഞ്ഞു. തുടർന്ന് ക്ലാസ് തല മത്സരങ്ങൾ അരങ്ങേറി.