സ്വാതന്ത്ര്യദിനാഘോഷവും പാചകപ്പുര-കം-സ്റ്റോറിന്റെ ഉദ്ഘാടനവും
ചേലക്കാട് എല്‍പി സ്കൂളില്‍ പി.എം. പോഷണ്‍ പദ്ധതി വഴി ലഭിച്ച പാചകപ്പുര, നാദാപുരം പഞ്ചായത്ത് പ്രഡിഡന്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് വിദ്യ. സ്റ്റാന്‍ഡിങ്. കമ്മിറ്റി ചെയര്മാന് രജീന്ദ്രന്‍ കപ്പള്ളി, നാദാപുരം. പഞ്ചായത്ത് വിദ്യ. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.സി.സുബൈര്‍, വാര്‍ഡ് മെമ്പര്‍മാരായ എ.കെ.ബിജിത്ത്, സുജാത, സുധാകരന്, നാദാപുരം ഉപജില്ല വിദ്യ. ഓഫീസര്‍ രാജീവന്
പൂത്തിയേടത്, പി.ടി.എ പ്രസിഡന്റ് വി.കെ.സജു, ആര്.നാരായണന്, കെ.എം.രാജന്, മുന്‍ പ്രധാന അധ്യാപകരായ പി.കെ.മിനി, എ.കെ.നളിനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
നരിപ്പറ്റ നോര്‍ത്ത് എല്‍പി സ്കൂള്‍ സ്വാതന്ത്ര്യദിനാഘോഷം
നരിപ്പറ്റ: നരിപ്പറ്റ നോര്‍ത്ത് എല്‍പി സ്കൂളില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. പി.അനില യുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജിത സുധാകരന് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന് ടി.പി.വിശ്വനാഥന് പതാക ഉയര്‍ത്തി. പിടിഎ വൈ. പ്രസിഡണ്ട് കെ.ടി.കെ അശോകന്, ഉഷ.ഇ, ബിജില.എം, അഞ്ജലി കെ.കെ, പ്രസീന.കെ തുടങ്ങിയവര്‍ നേതൃത്വം നല്കി. ദേശഭക്തി ഗാനലാപനവും സംഗീതശില്പവും അരങ്ങേറി.
വട്ടോളി എല്‍പിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
വട്ടോളി എല്‍പിയില്‍ എച്ച്എം കെ.പി.സാജന് പതാക ഉയര്‍ത്തി. വാര്‍ഡ് മെമ്പര്‍ വനജ ഒ, സൈനികന് കെ.രതീഷ്, മുന്‍ എച്ച്എം അജിത പയനോര, ടി. സതി, കെ.സൗമ്യ, സി.പ്രസന്ന, ടി.അബ്ദുള്‍മജീദ്, രല്ന പ്രകാശ്, സോനു ചന്ദ്രന്, കെ.കെ.സിനി, രജീഷ, ബിന്ദു എന്നിവര്‍ നേതൃത്വം നല്കി. ദേശഭക്തിഗാനം, സ്കിറ്റ് എന്നിവ കുട്ടികള്‍ അവതരിപ്പിച്ചു
സ്വാതന്ത്ര്യ ദിനത്തില്‍ വയനാടിനൊപ്പം
ചീക്കോന്ന് ഈസ്റ്റ് എംഎല്‍പി സ്കൂളിലെ കുട്ടികള്‍ സ്വരൂപിച്ച തുക സ്കൂള്‍ ലീഡര്‍ മുഹമ്മദ് ഹാദി കുന്നുമ്മല്‍ വില്ലേജ് ഓഫീസറെ ഏല്‍പ്പിച്ചു. പി ടി എ പ്രസിഡന്റ് അനീഷ്. എന്‍.പി, ഹെഡ്മിസ്ട്രസ് ജിജി. കെ.കെ, എംപിടിഎ പ്രസിഡന്റ് സുമിഷ, റഫീഖ്. എ.പി, ആശ ദേവി, മനോജ്, നിര്‍മല്‍ എന്നിവര്‍ പങ്കെടുത്തു