കുന്നുമ്മല്‍ പിഎച്ച്സി പരിസരത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന ആഘോഷം കെ.പി.സി.സി. സെക്രട്ടറി വി.എം.ചന്ദ്രന്

വട്ടോളിയില്‍ കെ.പി. ദിനേശന് പതാക ഉയര്‍ത്തി. എന്‍.പി.ജിതേഷ് അധ്യക്ഷത വഹിച്ചു. പുത്തലത്ത് മുക്കില്‍ ബാലഗോപാല മാരാറും അമ്പലക്കുളങ്ങരയില്‍ കുനിയില്‍ അനന്തനും കുന്നുമ്മല്‍ ക്ഷേത്രപരിസരത്ത് വി.വി. വിനോദനും കുളങ്ങരത്ത് പി.എം.അഷറഫും പതാക ഉയര്‍ത്തി. കെ. കെ. രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
നിര്‍ധനരോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്തു
കക്കട്ടില്‍ ചാരുത ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധന രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള മരുന്ന് വിതരണം ചെയ്തു. കുറ്റ്യാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജഹാന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ട്രസ്റ്റ് ചെയര്മാന് ഓര്മ റഫീഖ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.പി. അശോകന്, വി.വി പ്രഭാകരന്, വി.രാജന്.സി.വി അഷ്റഫ്, സി.നാരായണന്, ഒ.പി.സുധാകരന് എന്നിവര്‍ സംസാരിച്ചു.
പെന്‍ഷനേഴ്സ് യൂനിയന്‍
കെഎസ്എസ്പിയു കുന്നുമമല്‍ ബ്ലോക്ക് സമിതിയുടെ സ്വാതന്ത്ര്യദിനാഘോഷം മൊകേരി ഗവ: കോളജ് പ്രിന്‍സിപ്പല്‍ കെ.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. കെ.പി.ചന്ദ്രന് അധ്യക്ഷത വഹിച്ചു. എടത്തില്‍ ദാമോദരന്‍, കെ.പി. ദേവി, എ. ശ്രീധരന്, ഇ ബാലന്, എം.എന്‍ രാജന്, വി.കെ.വത്സരാജ്, പി.ഗംഗാധരന്, സി. കെ.നാണു, കെ.കെ. രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. നിര്‍മല ജോസഫ് സ്വാതന്ത്ര്യദിന ഗാനാലാപനം നടത്തി