വില്ല്യാപ്പള്ളി: കുറിഞ്ഞാലിയോട് നുസ്റതുല് ഈസ്ലാം മദ്റസയില്‍ 78-ാമത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ നടന്നു. ആലന്നൂര്‍ മഹല്ല് പ്രസിഡന്റ് വി.പി.സുലൈമാന്‍ ഹാജി പതാക ഉയര്‍ത്തി. സ്വദര്‍ മുഅല്ലിം ,ടി,കെ,അബ്ദുല്ലത്തീഫ് മുസ്ലിയാര് സന്ദേശ പ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി റഷീദ് ഹാജി ആശംസ നേര്‍ന്നു. ദേശ ഭക്തി ഗാനം മുഹമ്മദ്

സിനാന് അവതരിപ്പിച്ചു. മുഹമ്മദ് റബീഅ് അറബിയില്‍ പ്രതിഞ്ജ ചൊല്ലി കൊടുത്തു. ഫ്ലാഗ് ഷോ, പതാക നിര്‍മ്മാണം,കൊളാഷ് നിര്‍മ്മാണം, ദേശക്തി ഗാന മത്സരം എന്നിവയും നടന്നു.മധുര വിതരണവും നടത്തി.സംഗമത്തില്‍ സി.കഉമര് ഹാജി,സലീം, നൗഷാദ്,സമീര്‍,അബ്ദുല്ലത്തീഫ് പറമ്പത്ത്, അശ്റഫ്,മദ്റസ വിദ്യാര്‍ഥികള്‍ എന്നിവർ പങ്കെടുത്തു.ശഫീഖ് നന്ദി പറഞ്ഞു.