വടകര: വയനാട് ദുരന്തത്തിൽപ്പെട്ടവർക്കു സഹായവുമായി മുട്ടുങ്ങൽ എൽപി സ്കൂളിലെ കുരുന്നുകളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യാനായി അവർ സമാഹരിച്ചത് 6280 രൂപ. സ്വാതന്ത്ര്യദിനത്തിൽ നടന്ന ചടങ്ങിൽ നാലാം ക്ലാസ് വിദ്യാർഥിയായ എം. നൂഹ് തുക ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജനറൽ മാനേജൻ (അഡ്മിൻ) കെ. പി. ഷാബുവിനു കൈമാറി. അടച്ചുപൂട്ടൽ ഭീഷണിയിൽനിന്നു

രക്ഷിച്ച് ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്തു നടത്തുന്ന സ്കൂളാണ് മുട്ടുങ്ങൽ എൽപിഎസ്. ചടങ്ങിൽ ഹെഡ്മിസ്ട്രസ് റോഷിമ എം., പിടിഎ പ്രസിഡണ്ട് ജിജീഷ് കെ. ടി. കെ., അക്കാദമിക് ഹെഡ് ദിനേശ് കെ. ടി., സൊസൈറ്റി ജനറൽ മാനേജർ (ബിൽഡിങ്സ്) ടി. പി. രാജീവൻ, ലീഗൽ ഓഫീസർ കെ. ഉണ്ണിക്കൃഷ്ണൻ, സെക്യൂരിറ്റി ഓഫീസർ കെ. പ്രദീപ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.