കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബര്‍ റോഡില്‍ കടയ്ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ജുമാന സ്റ്റോറിനാണ് ഇന്ന് പുലര്‍ച്ചെ
3.30ഓടെ തീ പിടിച്ചത്. മത്സ്യ ബന്ധന ഉപാധികളും പെയിന്റും വില്‍ക്കുന്ന കടയാണിത്. കടയിലെ സാധനങ്ങള്‍ കത്തിനശിച്ചു. തീയുടെ ഫലമായി പുക സമീപത്തെ കടമുറികള്ക്കുള്ളിലേക്കു പടര്‍ന്നു. ഇതുവഴി പോയ യാത്രക്കാരനാണ് വിവരം അഗ്നി രക്ഷാ സേനയെ അറിയിച്ചത്. ഗ്രേഡ് എഎസ്ടിഒ എം.മജീദിന്റെ നേതൃത്വത്തില്‍ സേനയുടെ രണ്ട് യൂണിറ്റ് കുതിച്ചെത്തി തീ അണക്കുകയായിരുന്നു.
ഷോര്‍ട് സര്‍ക്യൂട്ട് ആണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അഗ്നി രക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വന്‍ അഗ്നി ബാധയാണ് ഒഴിയായത്. എഫ്ആര്‍ഒമാരായ രജീഷ്.വി.പി, നിതിന്‍രാജ്, ഇര്‍ഷാദ്,
ഷിജു, ഹേമന്ത്, ബിനീഷ്, ഹോംഗാര്‍ഡ്മാരായ ബാലന്, രാജീവ്, സുജിത്ത് എന്നിവര്‍ തീ അണയ്ക്കുന്നതില്‍ എര്പ്പെട്ടു.
-സുധീര്‍ കൊരയങ്ങാട്