സ്വാതന്ത്ര്യദിനം ആഘോഷിച്ചു
വടകര: 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷം ഒന്തം ഓവർബ്രിഡ്ജിൽ താഴെഅങ്ങാടി യൂണിറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ബൂത്ത് പ്രസിഡന്റ് എം. വി. അബൂബക്കർ ദേശീയ പതാക ഉയർത്തി. ടി. പി. രാജീവൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.
തുടർന്ന് മീത്തൽ നാസർ, കെ. പി. നജീബ്, കക്കുയിൽ ഇബ്രാഹിം, ടി. പി. ഉസ്മാൻ, കുനിമൽ അബ്ദുറഹ്മാൻ, നവാസ് മുകച്ചേരി, കണയംകുളത്ത് മൂസ്സ, പെരിങ്ങാടി മുഹമ്മദ് ഹാജി, ചിറക്കൽ അബൂബക്കർ, എന്നിവർ ആശംസകൾ നേർന്നു, കെ. വി. അഹമ്മദ് സ്വാഗതവും കുയ്യാലിൽ ഹാരിസ് നന്ദിയും പറഞ്ഞു.

അങ്കണവാടിയിൽ സ്വാതന്ത്രദിനാഘോഷം
വട്ടോളി: കുന്നുമ്മൽ പഞ്ചായത്തിലെ തവിടോറ, ഒതയോത്ത്,
വട്ടോളി ദേശീയ ഗ്രന്ഥശാല അങ്കണവാടി, പിലാച്ചേരി എന്നീ അങ്കണവാടിയിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ഒ വനജ, കൺവീനർ എലിയാറ ആനന്ദൻ എന്നിവർ ദേശീയ പതാക ഉയർത്തി. അങ്കണവാടി വർക്കർമാരായ ലിജി വിജയൻ, സൗജ, ഷീബ,

സജിത, വെൽഫെയർ കമ്മിറ്റി അംഗങ്ങളായ എം.സി. കൃഷ്ണൻ, ബീന , മിനി, ഗിരിജ,
ശ്രീധരൻ ,ശശികല എന്നിവർ വിവിധ അങ്കണവാടിയിലെ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

അക്ഷയ ജനശ്രീ സംഘം സ്വാതന്ത്യ ദിനം ആഘോഷിച്ചു
പയ്യോളി: അക്ഷയ ജനശ്രീ സംഘം ഇരിങ്ങലിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ജനശ്രീ മിഷൻ പയ്യോളി മണ്ഡലം കൺവീനർ സബീഷ് കുന്നങ്ങോത്ത് പതാക

ഉയർത്തി. സംഘം പ്രസിഡണ്ട് കെ കെ വിലാസിനി, അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബിന ബിജു, കെ.കെ അനിത, ആനന്ദം കെ.കെ, റീന എം.ടി, സത്യഭാമ കെ.കെ, വനജ കെ.കെ, ശാലിനി കെ.കെ എന്നിവർ നേതൃത്വം നൽകി.
സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി
വേളം: വേളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്വാന്ത്ര്യദിനം ആഘോഷിച്ചു. പൂമുഖത്ത് കോൺഗ്രസ് കമ്മറ്റി ഓഫീസിൽ മണ്ഡലം പ്രസിഡൻ്റ് മഠത്തിൽ ശീധരൻ പതാക ഉയർത്തി. കാക്കുനിയിൽ ഇക്ബാൽ ചേരാപുരവും, തീക്കുനിയിൽ

പി.കെ. സുരേഷ് ബാബുവും, പൂളക്കൂ ലിൽ എൻ. കെ.സി മൊയ്തു ഹാജിയും , പള്ളിയത്ത് ടി. വി കുഞ്ഞിക്കണ്ണനും, കേളോത്ത് മുക്കാൽ അനിഷ പ്രദീപും, ശാന്തി നഗറിൽ സി.എം കുമാരനും, പതാക ഉയർത്തി.
സ്വാതന്ത്ര്യദിനാഘോഷം

കടമേരി: 78-ാം സ്വാതന്ത്ര്യദിനാചരണത്തിൻ്റെ ഭാഗമായി കടമേരി എൽ പി അംഗൻവാടിയിൽ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ പതാക ഉയർത്തി. അംഗൻവാടി വർക്കർ സനില എൻ.കെ അധ്യക്ഷത വഹിച്ചു. ലിഷ വിനീഷ്, സൽമ, അമീറ, ജുവൈരിയ,അജിഷ , സുമ എന്നിവർ സംസാരിച്ചു.