വടകര: ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട വയനാട്ടിലേയും വിലങ്ങാടിലെയും ജനങ്ങൾക്ക് കൈത്താങ്ങുമായി ഒരു ദിവസത്തെ സർവ്വീസ് ‘കാരുണ്യ യാത്ര’ യായി നടത്തുവാൻ ബസ് ഉടമകളും തൊഴിലാളി യൂനിയനുകളും തീരുമാനിച്ചു. ആഗസ്റ്റ് 22 വ്യാഴാഴ്ച നടത്തുന്ന കാരുണ്യ യാത്രയിൽ മുഴുവൻ ബസ്സ് ഉടമകളും , തൊഴിലാളികളും സഹകരിക്കണമെന്ന് വടകര താലൂക്ക് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെയും തൊഴിലാളി യൂനിയനുകളുടേയും

സംയുക്ത യോഗം അഭ്യർത്ഥിച്ചു. യോഗത്തിൽ ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ താലൂക്ക് പ്രസിഡണ്ട് സെൽവ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.പി. ഹരിദാസൻ ട്രേഡ് യൂനിയൻ നേതാക്കളായ എ.സതീശൻ, എം ബാലകൃഷ്ണൻ , കെ. എൻ. എ. അമീർ ,വിനോദ് ചെറിയത്ത്, മജീദ് അറക്കിലാട് , മടപ്പള്ളി മോഹനൻ, കെ.പ്രകാശൻ , ബസ്സ് ഉടമ സംഘം ഭാരവാഹികളായ കെ.വിജയൻ , യു.കെ. കുഞ്ഞിരാമൻ , ജിജിൽ കുമാർഎടവലത്ത് , കെ.ടി സുഷിൻ എന്നിവർ സംസാരിച്ചു.