തോടന്നൂര്‍: ചെങ്കല്‍ ഖനനം നടത്താനുള്ള പ്രവര്‍ത്തനം നടന്നുവരുന്ന മണിയൂര്‍ എടത്തുംകരയിലെ പുല്ലരിയോട് മലയില്‍ കേരള
ശാസ്ത സാഹിത്യ പരിഷത്ത് ജില്ലാ പരിസര വിഷയ സമിതി സന്ദര്‍ശനം നടത്തി. സമിതി ചെയര്മാന് അബ്ദുള്‍ ഹമീദ്, ജില്ലാസെക്രട്ടറി വി.കെ ചന്ദ്രന്, ടി.പി. സുകുമാരന്‍, പ്രേമരാജന്‍, വിഷയ സമിതി കണ്‍വീനര്‍ ടി.സുരേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ജനങ്ങള്‍ തങ്ങളുടെ ആശങ്ക സമിതിയുമായി പങ്കുവെച്ചു. ചെങ്കുത്തായ കുന്നില്‍ ഖനനം വ്യാപകമായി നടത്തിയാല്‍ താഴെ താമസിക്കുന്നവര്‍ക്ക് മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടാകുമെന്നും വേനല്‍ കാലത്ത് കിണറ്റില്‍ വെള്ളം കുറയുമെന്നും നാട്ടുകാര്‍
ചൂണ്ടിക്കാട്ടി. മഴക്കാലത്ത് കുന്നില്‍ നിന്നു വരുന്ന വെള്ളത്തിന്റെ കുത്തിയൊഴുക്കും പൊടിപടലങ്ങള്‍ നിറയുന്നതുമായ നിരവധി കാര്യങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടുന്ന മുപ്പതോളം പേര് വിഷയ സമിതിയെ അറിയിച്ചു.
ശശിധരന് മണിയൂര്‍, തോടന്നൂര്‍ മേഖലാ സെക്രട്ടറി രാജന് ഇ പി, പ്രസിഡന്റ് ബിനീഷ് കെ, രാജീവ് മേമുണ്ട, ടി.എം അശോകന്, പ്രതിരോധ സമിതി ചെയര്മാന് ചന്ദ്രന് പാറോല്‍ എന്നിവരുടെ നേതൃത്വം നല്കി.
സന്ദര്‍ശനശേഷം നടത്തിയ യോഗത്തില്‍ അബ്ദുള്‍ ഹമീദ്, ടി.പി.സുകുമാരന്‍, വി.കെ.ചന്ദ്രന്, ടി.സുരേഷ്, ശശിധരന് മണിയൂര്‍, ടി.എം അശോകന്, ചന്ദ്രന് പാറോല്‍ എന്നിവര്‍ സംസാരിച്ചു.