വടകര: വടകര റെയിൽവേ സ്റ്റേഷനിൽ വടകര കോക്കനട്ട് ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൻ്റെ നീര,വെളിച്ചെണ്ണ തുടങ്ങി 15 പ്രോഡക്ടുകളുടെ വില്പന ആരംഭിച്ചു. റെയിൽവെ മന്ത്രാലയം ഇന്ത്യയിലെ പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷനുകളിൽ വൺ സ്റ്റേഷൻ വൺ പ്രോഡക്ട് എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്.പ്രാദേശിക സംരംഭകരുടെ

ഉൽപന്നങ്ങൾക്ക് മാർക്കറ്റിങ്ങിന് സൗകര്യത്തിന് ആവശ്യമായ സഹായം ലഭ്യമാക്കുക എന്നതാണ് ഈപദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് വടകര റെയിൽവെ സ്റ്റേഷനിലും വില്പന ആരംഭിച്ചിട്ടുള്ളത്.ഉദ്ഘാടന ചടങ്ങിൽ റയിൽവെ കൊമേർസ്യൽ സൂപ്പർവൈസർ വിനോദ്, കമ്പനി ചെയർമാൻ പ്രൊഫ: ഇ ശശീന്ദ്രൻ വൈ.ചെയർമാൻ സദാനന്ദൻ കൊക്കഞ്ഞാത്ത് എന്നിവർ പങ്കെടുത്തു.