പാലക്കാട്: വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചാരണം ഭീകര പ്രവര്‍ത്തനത്തിന് സമാനമായ വിദ്വേഷ പ്രവര്‍ത്തനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മുന്‍ എംഎല്‍എ കെ.കെ.ലതിക ഉള്‍പ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ പങ്ക്
വ്യക്തമാണ്. യഥാര്‍ഥ പ്രതികളെ പുറത്തെത്തിക്കും വരെ നിയമപോരാട്ടം തുടരുമെന്നും സതീശന് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേരള പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. സിപിഎമ്മിന്റെ സൈബര്‍ ഗ്രൂപ്പുകളിലാണ് ഇപ്പോള്‍ അന്വേഷണം എത്തിനില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും മേലെ ചാരിവെച്ച് സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ സിപിഎം നടത്തിയ ക്രൂരമായ ശ്രമമാണ് പുറത്തുവന്നത്. വോട്ട് പിടിക്കാന്‍ ഏത് ഹീനമായ മാര്‍ഗവും ഉപയോഗിക്കുമെന്ന് സിപിഎം തെളിയിച്ചു.
ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാനായിരുന്നു സിപിഎം ശ്രമം. വിദ്വേഷ പ്രവര്‍ത്തനത്തില്‍ ഗവേഷണം നടത്തുന്ന ബിജെപി പോലും സിപിഎമ്മിന് മുമ്പില്‍ നാണിച്ച് തലതാഴ്ത്തും. പ്രതികള്‍ ആരാണെന്ന് പോലീസിന് കൃത്യമായി അറിയാം. അവര്‍
പ്രതികളെ മറച്ചുപിടിക്കുന്നു. ഉന്നതരായ സിപിഎം നേതാക്കള്‍ക്ക് ഈ കേസില്‍ പങ്കുണ്ട്. എത്ര വൃത്തികെട്ട ഹീനമായ പ്രവൃത്തിയാണ് സിപിഎം നടത്തിയത്.
ഇനി ഒരു പാര്‍ട്ടിയും സംഘപരിവാറിനെ പോലെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കരുത്. സിപിഎം നേതാക്കള്‍ എല്ലാം ഇതില്‍ മറുപടി പറയണം. ജനങ്ങള്‍ക്ക് മുമ്പില്‍ അവര്‍ മാപ്പ് പറയണം.
സമൂഹത്തെ രണ്ടാക്കി വെട്ടിമുറിക്കാനായിരുന്നു സിപിഎം ശ്രമം. ഹൈക്കോടതി ചെവിക്ക് പിടിച്ചത് കൊണ്ടാണ്ട് ഇപ്പോള്‍ പോലീസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇല്ലെങ്കില്‍ ഷാഫി പറമ്പില്‍ എംപിയെയും യൂത്ത് ലീഗ് പ്രവര്ത്തകന് കാസിമിനെയും ഈ
കേസില്‍ പ്രതികളാക്കി ആഘോഷിച്ചേനെ. കൂടുതല്‍ അന്വേഷണം വന്നാല്‍ അത് ചില കുടുംബങ്ങളില്‍ എത്തിനില്ക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു.