കോഴിക്കോട്: കാഫിര്‍ സ്ക്രീന്‍ ഷോട്ട് ആദ്യമായി വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തില്‍ പ്രതിഷേധ ജ്വാല നടത്തി. പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിന് മുന്പില് റോഡ് ഉപരോധിച്ചു.
വടകരയില്‍ വര്‍ഗീയ കാര്‍ഡിറക്കി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചത് ഗുരുതരമായ കുറ്റ കൃത്യമാണ്. അതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുമെന്ന് യൂത്ത്ലീഗ് നേതാക്കള്‍ പറഞ്ഞു. ഒരോ ദിവസം കഴിയുംതോറും കൂടുതല്‍ സിപിഎം നേതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയാണ്. പ്രതികളെ ചോദ്യം ചെയ്താല്‍ ഇതിന്റെ പിന്നിലുള്ള വലിയ കണ്ണികളെ കണ്ടെത്താന്‍ കഴിയും. വ്യാജ സ്ക്രീന്‍ ഷോട്ട് മുന്‍കാലങ്ങളിലും സിപിഎം പ്രചരിച്ചിട്ടുണ്ട്. സംഘ പരിവാര ശൈലിയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന മുഴുവന്‍ ഗൂഢ സംഘങ്ങളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരും വരെ വിശ്രമിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
ദേശീയ വൈസ് പ്രസിഡന്റ് ആഷിക് ചെലവൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി ടി.മൊയ്തീന് കോയ, ട്രഷറര്‍ കെ.എം.എ.റഷീദ്, ജില്ലാ ഭാരവാഹികളായ ഒ.എം.നൗഷാദ്, വി.അബ്ദുല്‍ ജലീല്‍, എ.ഷിജിത്ത് ഖാന്, എം.പി.ഷാജഹാന്, ഷഫീക് അരക്കിണര്‍, അഫ്നാസ് ചോറോട്, എം.നസീഫ്, സി.കെ.കുഞ്ഞിമരക്കാര്‍, റിഷാദ് പുതിയങ്ങാടി, കെ.കെ.റിയാസ്, സിദ്ധീക്ക് തെക്കയില്‍, നിസാര്‍ തോപ്പയില്‍, സാബിത്ത് മായനാട് എന്നിവര്‍ നേതൃത്വം നല്കി. സമരക്കാരെ പോലീസ് അറസ്സ്റ്റ് ചെയ്തു നീക്കി. ജാമ്യത്തിലിറങ്ങിയ പ്രവര്‍ത്തകരെ സംസ്ഥാന സെക്രട്ടറി ടി.പി.എം.ജിഷാന്‍ സ്വീകരിച്ചു.