കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി വയനാട്ടിൽ വീട് നഷ്ടപ്പെട്ടവായി നിർമിക്കുന്ന 15 വീടുകൾക്കുള്ള കോഴിക്കോട് ജില്ലയുടെ വിഹിതം സംസ്ഥാന പ്രസിഡണ്ട് വി.കെ.സിമമ്മദ് കോയയും സിക്രട്ടറി ഇ എസ് ബിജുവും ഏറ്റുവാങ്ങി.

ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൾ ഗഫൂർ, സിക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ. വിജയൻ, ഗഫൂർ രാജധാനി , സി വി . ഇക്ബാൽ ,കെ.എം റഫീഖ് എന്നിവർ പങ്കെടുത്തു.