വടകര: മടപ്പള്ളി ഹയർ സെക്കണ്ടറി സ്കൂളുകളിലെ ഉന്നത വിജയികളെ പൂർവ്വ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വടകര ബ്ലോക്കു പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗിരിജ ഉദ്ഘാടനം ചെയ്തു. വടകര ഡി.ഇ.ഒ എം രേഷ്മ മുഖ്യപ്രഭാഷണം നടത്തി.

വിദ്യാർഥികൾക്കുള്ള ഉപഹാരം കെ പി ഗിരിജ നൽകി. കെ. കാദർ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ എ.പി. നാസർ, രഞ്ജിത്ത്, വിപിൻ കുമാർ. കെ., സുനിത.ടി, ഗഫൂർ കരുവണ്ണൂർ, പി.കെ. ഗീത,സുനീഷ് തയ്യിൽ , സി. രാജൻ, വീണ. ബി.കെ. എന്നിവർ സംസാരിച്ചു.