വടകര: മേമുണ്ട ചല്ലിവയല്‍ പുത്തന്‍ പുരക്കല്‍ ശ്രീകാര്യത്തില്‍ പി.പി.ചന്ദ്രന് (63) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ഒന്നര വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്നു. കല്ലാമല യുപി സ്കൂള്‍ റിട്ട.അധ്യാപകനാണ്. സിപിഎം ചല്ലിവയല്‍ ബ്രാഞ്ച് സെക്രട്ടറി, വില്യാപ്പള്ളി പഞ്ചായത്ത് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന്, വില്ല്യാപ്പള്ളി പഞ്ചായത്ത് അംഗം, ജനനയന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെക്രട്ടറി, സുരക്ഷ പാലിയേറ്റീവ് വടകര സോണല്‍ ചെയര്മാന്, ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, കെഎസ്ടിഎ ചോമ്പാല സബ് ജില്ലാ ജോ. സെക്രട്ടറി, ജനസംസ്കാര പഠന കേന്ദ്രം സെക്രട്ടറി, ഹര്‍കിഷന്‍ സിങ് പഠന കേന്ദ്രം അധ്യാപകന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സിപിഎം ചല്ലിവയല്‍ ബ്രാഞ്ച് അംഗമാണ്. ഭാര്യ: ഷീജ (റിട്ട.വില്ലേജ് ഓഫീസര്‍, ചോറോട്). മക്കള്‍: അഭി ശ്രീ ഗൗതം (അധ്യാപകന് മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂള്‍, സിപിഎം ചല്ലിവയല്‍ ബ്രാഞ്ചംഗം), സപര്യ ശ്രീ ഗംഗ ( അധ്യാപിക, കല്ലാമല യുപി സ്കൂള്‍). മരുമക്കള്‍: ആര്യ മാനസ (അധ്യാപിക ജിയുപി
സ്കൂള്‍ കുണ്ടുതോട്), സംഗീത് (അധ്യാപകന്, നടുവത്തൂര്‍ യുപി സ്കൂള്‍). സഹോദരങ്ങള്‍: രാധ (പഴങ്കാവ്), ശോഭ ( കുട്ടോത്ത്), ശ്യാമള (ലോകനാര്‍കാവ്), മുരളി (അധ്യാപകന് അന്‍സാര്‍ കോളേജ്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ്), ഉഷ (ലോകനാര്‍കാവ്), പ്രീത (മാക്കൂല്‍ പീടിക).
പി.പി.ചന്ദ്രന്റെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചനം
വടകര: വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും റിട്ട അധ്യാപകനും മേമുണ്ടയിലെയും പരിസര പ്രദേശങ്ങളിലെയും പാലിയേറ്റീവ്, കലാ സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന പി.പി.ചന്ദ്രന്റെ നിര്യാണത്തില്‍ സര്‍വ കക്ഷി യോഗം അനുശോചിച്ചു. വീട്ടുവളപ്പില്‍ ചേര്‍ന്ന സര്‍വ്വകക്ഷി അനുശോചന യോഗത്തില്‍ പഞ്ചായത്തംഗം ബി.പ്രകാശന് അധ്യക്ഷനായി. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം സി.ഭാസ്കരന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം.ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.മുരളി, കൊടക്കാട്ട് ബാബു, വി.ചന്ദ്രന്, മുഹമ്മദ് ഇഖ്ബാല്‍, അമര്‍നാഥ്, ദിവാകരന് കക്കാട്ട്, സുജിത്ത്, പ്രകാശന്, കെ.ഗോപാലന്, സന്തോഷ്, പി.രാജന്, സി. വത്സകുമാര്‍, ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. സി.എം.സുധ സ്വാഗതം പറഞ്ഞു.