ആയഞ്ചേരി: കാലപ്പഴക്കത്താൽ വിള്ളൽ വീണ് പൊട്ടിപ്പൊളിഞ്ഞ, ആയഞ്ചേരി തെരുവിലൂടെ കടന്ന് പോവുന്ന ഇറിഗേഷൻ കനാലിൻ്റെ അക്വിഡേറ്റ് പുതുക്കി പണിയാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി കുഞ്ഞിരാമൻ സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്

സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. കനാലിലൂടെയുള്ള ജല ഒഴുക്ക് തടസ്സപ്പെട്ടതിനാൽ പരിസരത്തെ വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയാണ്. അക്വിഡേറ്റിൻ്റെ വിള്ളൽ പരിസരവാസികളിൽ ഭീതി ഉയർത്തുന്ന സാഹചര്യമാണുള്ളതെന്നും , ആയതിനാൽ ഈ വിഷയത്തിൽ അടിയന്തര നടപടി ഉണ്ടാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.