പ്രത്യേക പ്രതിനിധി
ദോഹ: ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ സൈന്യം നടത്തുന്ന കൂട്ടക്കുരുതിക്കിടയിലും അമേരിക്കയുടെ ആയുധകച്ചവടം. ഇസ്രായേലിന് 20 ബില്യണ്‍ ഡോളറിന്റെ ആയുധ കൈമാറ്റത്തിന് അമേരിക്ക അംഗീകാരം നല്കി.
യുദ്ധവിമാനങ്ങളും മിസൈലുകളും ഉള്‍പ്പെടുന്ന ആയുധ വില്പനയ്ക്ക് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ അനുമതി
നല്‍കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇസ്രായേലിന്റെ സുരക്ഷയില്‍ യുനൈറ്റഡ് സ്റ്റേറ്റ്സ് പ്രതിജ്ഞാബദ്ധമാണ്. സ്വയം പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഇസ്രായേലിനെ സഹായിക്കേണ്ടത് യുഎസ് ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണെന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.
ബോയിംഗ് നിര്‍മിത എഫ്-15 യുദ്ധവിമാനങ്ങള്‍, അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകള്‍, 120 എംഎം ടാങ്ക് വെടിയുണ്ടകള്‍, ഉയര്‍ന്ന സ്ഫോടനാത്മക മോര്‍ട്ടാറുകള്‍, തന്ത്രപരമായ വാഹനങ്ങള്‍ എന്നിവ ഓര്‍ഡറില്‍ ഉള്‍പ്പെടുന്നു.
അമ്പതിലധികം യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ചില ആയുധങ്ങള്‍ വിതരണം ചെയ്യാന്‍ വര്‍ഷങ്ങളെടുക്കും. 33,000 ടാങ്ക് ഷെല്ലുകളും 50,000 സ്ഫോടനാത്മക മോര്‍ട്ടാര്‍ കാട്രിഡ്ജുകളും പോലുള്ള ഉപകരണങ്ങള്‍ ഉടന്‍ എത്തിച്ചേരും. ടാങ്ക് ഷെല്ലുകള്‍ ഇസ്രായേലിനു ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ശത്രുഭീഷണി നേരിടാനുള്ള ഇസ്രായേലിന്റെ കഴിവ് മെച്ചപ്പെടുത്തും. രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുകയും അക്രമ ഭീഷണി തടയുകയും ചെയ്യും-യുഎസ് കേന്ദ്രം വെളിപ്പെടുത്തി.
ഹമാസിന്റെയും ഹിസ്ബുള്ളയുടെയും തലപ്പത്തുള്ളവരുടെ കൊലപാതകത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നും ലെബനനില്‍ നിന്നും ഇസ്രായേല്‍ തിരിച്ചടി പ്രതീക്ഷിക്കുന്ന സമയത്താണ് ആയുധ ഇടപാട്.