വടകര: വയനാട്ടില്‍ പ്രകൃതിദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന 10 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് സി.ഭാസ്കരന് വടകര
തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസിന് കൈമാറി. ബാങ്ക് സെയില്‍ ഓഫീസര്‍ കെ.എം.ബീന, ഡയറക്ടര്‍മാരായ എ.കെ ശ്രീധരന്, പി.കെ.സതീശന്, ടി.ശ്രീനിവാസന്, എം.രമണി, സെക്രട്ടറി ടി.വി.ജിതേഷ്, അസി.സെക്രട്ടറി ടി.പി.ജീജ തുടങ്ങിയവര്‍ സംബന്ധിച്ചു.
