വടകര: ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ വടകരയില്‍ നടന്ന തിരംഗ യാത്ര ബിജെപി ദേശീയ നിര്‍വ്വാഹക
സമിതി അംഗം കെ.പി ശ്രീശന് നഗരസഭ കൗണ്‍സിലര്‍ പി.കെ സിന്ധുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികള്‍ രക്തം ചിന്തി നേടിയെടുത്ത സ്വാതന്ത്ര്യം എന്ത് വില കൊടുത്തും സംരക്ഷിക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്നും ഭാരതത്തിന്റെ ഉജ്ജലമായ മുന്നേറ്റത്തെ തകര്‍ക്കാന്‍ അണിയറയ്ക്ക് പിന്നില്‍ കരുക്കള്‍ നീക്കുന്ന കറുത്ത ശക്തികളെ കരുതി ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വടകര മണ്ഡലം പ്രസിഡന്റ് പി.പി.വ്യാസന് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് വിജയലക്ഷ്, ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് ടി.പി. വിനീഷ്, ജന:സെക്രട്ടറി അനില്‍കുമാര്‍.വി.പി, അഭിജിത്ത്.കെ.പി, എ.വി.ഗണേശന്, സജിത മണലില്‍,
കൗണ്‍സിലര്‍മ്മാരായ നിഷ മനീഷ്, പി.കെ.പ്രീത എന്നിവര്‍ സംസാരിച്ചു.