ഏറാമല: ഓര്‍ക്കാട്ടേരി കെകെഎംജിവിഎച്ച്എസ്എസ് ഗാന്ധിദര്‍ശന്‍ നേതൃത്വത്തില്‍ മലബാറിലെ
സ്വാതന്ത്ര്യസമരസേനാനികളെ പരിചയപ്പെടുത്തുന്ന ഫോട്ടോ പ്രദര്‍ശനം തുടങ്ങി. കേരള ഗാന്ധി കെ.കേളപ്പന്, മുഹമ്മദ് അബ്ദുറഹിമാന്, ഇ.മൊയ്തു മൗലവി തുടങ്ങി സ്കൂളിന്റെ സ്ഥാപകന്‍ കെ. കുഞ്ഞിരാമ കുറുപ്പ് വരെയുള്ള 200 ഓളം സ്വാതന്ത്ര്യസമരസേനാനികളുടെ ഫോട്ടോകളാണ് മൂന്നുദിവസത്ത പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എ.വി.കുട്ടി മാളുഅമ്മ, കെ.ദേവകിയമ്മ, ഇ.അമ്മുക്കുട്ടിഅമ്മ തുടങ്ങിയ വനിതാ നേതാക്കളുടെ ഫോട്ടോകളുമുണ്ട്. പ്രദര്‍ശനം പ്രധാന അധ്യാപിക കെ.എസ്.സീന ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര സ്മരണ തുളുമ്പുന്ന പ്രദര്‍ശനം വിദ്യാര്‍ഥികളില്‍ ആവേശം വിതറി.
പ്രദര്‍ശനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ മലബാറിലെ സ്വാതന്ത്ര്യ സമര ചരിത്രം എന്ന വിഷയത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലബ് മുന്‍ സംസ്ഥാന ജോ.സെക്രട്ടറി കെ.രാധാകൃഷ്ണന് പ്രഭാഷണം നടത്തും. .

