കൊയിലാണ്ടി: ‘മതേതരത്വമാണ് ഇന്ത്യയുടെ മതം’ എന്ന പ്രമേയത്തില്‍ എസ്വൈഎസ് കോഴിക്കോട് ജില്ലാ രാഷ്ട്രരക്ഷാ സംഗമം സ്വാതന്ത്ര്യ ദിനമായ വ്യാഴാഴ്ച വൈകുന്നേരം 3.30 ന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ്വൈഎസ് സംസ്ഥാനത്തിന് അകത്തും പുറത്തുമായി ജില്ലാ കേന്ദ്രങ്ങളില്‍ നടത്തുന്ന രാഷ്ട്ര രക്ഷാ സംഗമത്തിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലയിലും പരിപാടി നടക്കുന്നത്.
മതേതരത്വത്തിന്റെ സമാനതകളായി ജനാധിപത്യവും ദേശീയതയും രാഷ്ട്രത്തിന്റെ അടിസ്ഥാനത്തെ നിര്ണയിച്ചുവന്നുവെങ്കില് മതേതരത്വം നോക്കുകുത്തിയാവുകയും ജനാധിപത്യ ഭൂരിപക്ഷം ഫാസിസത്തെ അടിച്ചേല്‍പ്പിക്കുന്ന പ്രക്രിയയായി മാറുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് മതേതരത്വത്തെ വീണ്ടെടുക്കുന്ന ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്. മതാന്ധതയും മതവൈര്യവും വര്‍ഗീയതയും തരാതരം ഉപയോഗിച്ച് മുതലെടുക്കാന്‍ മതേതര സംഘടനകള്‍ തന്നെ രംഗത്ത് വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മതേതര വിശ്വാസികള്‍ സംഘടിക്കണം.
ഈ സന്ദേശം മുന്നോട്ട് വെച്ചാണ് എസ്വൈഎസ് രാഷ്ട്രരക്ഷാ സംഗമം സംഘടിപ്പിക്കുന്നത്. ഷാഫി പറമ്പില്‍ എംപി സംഗമം ഉദ്ഘാടനം ചെയ്യും.
എസ്വൈഎസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങള്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തും. സമസ്ത ജില്ലാ പ്രസിഡന്റ് എ.വി.അബ്ദുറഹിമാന് മുസ്ല്യാര്‍, പ്രമുഖ സാഹിത്യകാരന് കല്‍പ്പറ്റ നാരായണന് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പാറക്കല്‍ അബ്ദുല്ല (മുസ്ലിംലീഗ്), പി.വിശ്വന് (സിപിഎം), അബ്ദുറസാഖ് ബുസ്താനി (എസ്വൈഎസ്) എന്നിവര്‍ പ്രസംഗിക്കും
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് യൂസുഫ് ത്വാഹാ ഹൈദ്രൂസി, ജില്ലാ ജന.സെക്രട്ടറി നാസര്‍ ഫൈസി
കൂടത്തായി, ട്രഷറര്‍ അബ്ദുറസാഖ് ബുസ്താനി, ജില്ലാ വര്‍ക്കിംഗ് ട്രഷറര്‍ അബ്ദുല്ലതീഫ് കുട്ടമ്പൂര്, സംഘാടക സമിതി ചെയര്മാന് ഡോ. അബ്ദുല്ല തീഫ് നദ്വി, കണ്‍വീനര്‍ അന്‍സാര്‍ കൊല്ലം എന്നിവര്‍ പങ്കെടുത്തു.