കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥിയും കെഎസ്യു യൂനിറ്റ് ജനറല്‍ സെക്രട്ടറിയുമായ അനുദേവിനെ അധ്യാപകന് മര്‍ദിച്ചതായി പരാതി. മുഖത്തടിയേറ്റ് പരിക്കേറ്റ അനുദേവിനെ തിരുവങ്ങൂര്‍ പ്രാഥമിക ആരോഗ്യ
കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിദ്യാര്‍ഥികളോട് ഇത്തരത്തില്‍ പെരുമാറുന്ന അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സ്കൂളില്‍ കെ.എസ്.യു സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
