വടകര: തൻ്റെ കൊച്ചു സമ്പാദ്യം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി ആയിഷ മർവ്വ മാതൃകയായി. വടകര എം.യു.എം.വി.എച്ച് എസ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്

ആയിഷ മർവ്വ . പ്രധാനാധ്യാപകൻ എൻ.പി അഷ്റഫ് ഫണ്ട് ഏറ്റുവാങ്ങി. ക്ലാസ് ടീച്ചർ പി.ഹാജറ, സ്റ്റാഫ് സെക്രട്ടറി പി. മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.