വടകര: ചോറോട് സ്നേഹവാടി റസിഡന്റ്സ് അസോസിയേഷൻ വയനാട്, വിലങ്ങാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമാഹരിച്ച 50,250 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. അസോസിയേഷൻ പ്രസിഡണ്ട് ബാബുരാജൻ, സെക്രട്ടറി മുസ്തഫ,

ഖജാൻജി ശ്രീധരൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ പദ്മനാഭൻ കെ, ഉദേഷ് പി, ജോഷിമ വിനോദ്, രാധാകൃഷ്ണൻ തപസ്യ, സുരേഷ് പി, രമേശൻ കെ.പി, ഗീത ഇ.കെ എന്നിവർ ചേർന്ന് വടകര തഹസിൽദാർ സുരേഷ് ചന്ദ്രബോസിന് തുക കൈമാറി.