നാദാപുരം: ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതം ചേരുന്ന വിലങ്ങാട് മലയോരത്ത് മൂന്നാം തവണയും ഷാഫി പറമ്പിൽ എം പി എത്തി. കഴിഞ്ഞ രണ്ടു തവണയും സന്ദർശനം നടത്താത്ത പ്രദേശങ്ങളിലാണ് ഇത്തവണ ഷാഫി എത്തിയത്. കമ്പിളിപ്പാറ മലയങ്ങാട് ദുരന്തബാധിത പ്രദേശം സന്ദർശിക്കുകയും ദുരിത ബാധിതരുടെ പരാതികൾ കേൾക്കുകയും ചെയ്തു. ഉരുൾപൊട്ടലിൽ പൂർണ്ണമായും വീടു തകർന്ന വിജയനും വലിയ നഷ്ടം സംഭവിച്ച

മാണിയും എം.പി ക്ക് മുമ്പിൽ പ്രയാസം വിതുമ്പി കൊണ്ടാണ് സംഭവം വിവരിച്ചത്. പാലൂർ, മാടാഞ്ചേരി, പന്നി യേരി, മുച്ചങ്കയം തുടങ്ങിയ കോളനികളിലെ ദുരിത ബാധിതരെയും അദ്ദേഹം സന്ദർശിച്ചു . മാടാഞ്ചേരി ഉൾപ്പെടെ പല സ്ഥലത്തും സ്ത്രീകളും കുട്ടികളു മടക്കമുള്ളവർ അവരുടെ അനുഭവങ്ങൾ ഷാഫിയോട് വിവരിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന്

കിടപ്പാടം നഷ്ടപ്പെട്ടവരെ അടിയന്തരമായി പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്ന ആവശ്യം പെട്ടെന്ന് തന്നെ പ്രാവർത്തികമാകും എന്നാണ് പ്രതീക്ഷയെന്ന് ഷാഫി പറഞ്ഞു. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
പി സുരയ്യ, മെമ്പർ എം കെ മജീദ്, ജില്ലാ പഞ്ചായത്തംഗം വി. പി ദുൽഖിഫിൽ, യു ഡി എഫ് നേതാക്കളായ എൻ കെ മൂസ മാസ്റ്റർ, രാജേഷ് കീഴരിയൂർ,അഷ്റഫ് കൊറ്റാല, കാവിൽ രാധാകൃഷ്ണൻ, ഷെബി സെബാസ്റ്റ്യൻ, പി.എ ആൻറണി, ഡോ. ബാസിത് വടക്കയിൽ, എൻ കെ മുത്തലിബ്, പി വി ഷാനവാസ് തുടങ്ങിയവർ ഷാഫിക്കൊപ്പം ഉണ്ടായിരുന്നു.