വടകര: നാദാപുരം റോഡ് കോട്ട ബ്രദേഴ്സ് കലാ സാംസ്കാരിക വേദിക്കായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം 15-ാം തിയതി വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് യുഎല്‍സിസിഎസ് ചെയര്മാന് രമേശന് പാലേരി ശിലാസ്ഥാപനം നിര്‍വഹിക്കും. എം.ബജീഷ് കുമാര്‍ അധ്യക്ഷനാവും. മടപ്പള്ളിയിലും പരിസരങ്ങളിലുമായി ആരോഗ്യ-ജീവകാരുണ്യ-വിദ്യാഭ്യാസ- സാമൂഹിക

രംഗങ്ങളില്‍ 14 വര്‍ഷത്തെ നിറസാന്നിധ്യമാണ് കോട്ട ബ്രദേഴ്സ് കലാ സാംസ്കാരിക വേദി. നാട്ടുകാരുടെയും റസി. അസോസിയേഷനുകളുടെയും ക്ലബ് അംഗങ്ങളുടെയും സഹകരണത്തോടെയാണ് കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ടി.വി.വിപിന്‍ കുമാര്‍, എം.ബജീഷ് കുമാര്‍, കെ.ടി.കെ കുമാരന്, കെ.എന്‍.വിനോദ്, ചന്ദ്രന് പൊയ്യില്‍, അഭിജിത്ത് പൊയ്യില്‍, രാജേഷ് കോട്ടയില്‍ എന്നിവര്‍ പങ്കെടുത്തു.