നാദാപുരം: താലൂക്ക് ആശുപത്രിയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഡോ.ജയേഷ്, ഡോ. ഫാത്തിമ സൂപ്പി,ഡോ. അരുൺകുമാർ സർവ്വീസിൽ നിന്നും വിരമിച്ച ലാബ് അസിസ്റ്റൻ്റ് കെ.അനന്തൻ എന്നിവർക്ക് എച്ച്എംസിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയപ്പ് പരിപാടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷൻ രജീന്ദ്രൻ കപ്പളളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ
സിവിഎം നജ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നജ്മ വിവി, ഗ്രാമപഞ്ചായത്ത് മെമ്പർ സമീറ സി.ടി.കെ, ആശുപത്രി സൂപ്രണ്ട് ഡോ. നവ്യ തൈക്കാട്ടിൽ, ഡോ. പ്രസില, സി.എച്ച് മോഹനൻ, കെ.ജി അസീസ്, കെ ടി കെ അശോകൻ, കരിമ്പിൽ ദിവാകരൻ, വി.കെ സലീം,
സുരേന്ദ്രൻ കല്ലേരി എന്നിവർ സംസാരിച്ചു.