ചേരാപുരം: രാമായണമാസാചരണത്തിന് റെ ഭാഗമായി ചേരാപുരം ശങ്കരേശ്വരം ക്ഷേത്രത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി പ്രശ്നോത്തരി മത്സരം നടത്തി. ഹരിദാസ് പള്ളിയത്ത് പ്രശ്നോത്തരി നയിച്ചു. എൽ. പി വിഭാഗത്തിൽ ആൽവിൻ എസ്. എച്ഛ് (ആവള യു. പി സ്കൂൾ) 1 -ാം സ്ഥാനവും ആർദ്രവ് സി. എം (ആവള യു. പി സ്കൂൾ) 2 -ാം സ്ഥാനവും ശിവേഗ കെ (ജി.യു.പി സ്കൂൾ പൂളക്കൂൽ) 3 -ാം സ്ഥാനവും നേടി. യു. പി വിഭാഗത്തിൽ ഭദ്ര കെ. എൻ

(വില്ല്യാപ്പള്ളി യു. പി സ്കൂൾ), നിയാ പാർവ്വതി (ചെറുകുന്ന് യു. പി സ്കൂൾ), ആഷ്നിയ പി. എൻ (ചേരാപുരം യു. പി. സ്കൂൾ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഋതിക ദാസ് ( റഹ്മാനിയ എച്ച്. എസ് ആയഞ്ചേരി) ഒന്നാം സ്ഥാനവും അതിരഥ് എസ് കുമാർ (മേമുണ്ട എച്ച്. എസ്) രണ്ടാം സ്ഥാനവും നേടി. സമ്മാനദാന ചടങ്ങിൽ പൊന്നണ

പൊക്കൻ അധ്യക്ഷത വഹിച്ചു. വിജയൻ ആവള സമ്മാനദാനം നിർവഹിച്ചു.
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രജീഷ് മാണിക്കോത്ത്, ഷാജു എം. പി, കെ. വി ചന്ദ്രൻ, ലിജീഷ് ഏ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.