നാദാപുരം: കോണ്‍ഗ്രസിനെ തോല്പിക്കാന് എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ കൈകോര്‍ക്കുന്നതായി മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് ആരോപിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അതായിരുന്നു കണ്ടത്. പല മണ്ഡലങ്ങളിലും
സിപിഎമ്മിന്റെ വോട്ട് ഗണ്യമായി കുറഞ്ഞു. തൃശൂരില്‍ വ്യാപകമായി വ്യാജ വോട്ട് ചേര്‍ക്കപ്പെട്ടു. ഇതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നു. കോണ്‍ഗ്രസില്ലാത്ത ഭാരതമെന്ന ബിജെപിയുടെ സ്വപ്നം അവസാനിച്ചതായും മുരളീധരന് പറഞ്ഞു. കോണ്‍ഗ്രസ് നാദാപുരം നിയോജകമണ്ഡലത്തിലെ കാവിലുംപാറ, നാദാപുരം ബ്ലോക്കുകളുടെ സംയുക്ത എക്്സിക്യൂട്ടീവ് കേമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി സെക്രട്ടറി സത്യന് കടിയങ്ങാട് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണം
നടത്തി.
സാധാരണക്കാരന്റെ വികാരം മനസ്സിലാക്കാന്‍ കഴിയാത്തതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഇടതു മുന്നണിയുടെ പരാജയത്തിന് കാരണമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. വിജയത്തില്‍ അഹംഭവിക്കാതെ കോണ്‍ഗ്രസ് ജനങ്ങളുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കുമെന്നും ഷാഫി പറഞ്ഞു.
എ.പി.അനില്‍ കുമാര്‍ എംഎല്‍എ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ഭാരവാഹികളായ അഡ്വ.ഐ മൂസ്സ, വി.എം.ചന്ദ്രന്, സുനില്‍ മടപ്പള്ളി, കെ.ടി ജെയിംസ്, ബ്ലോക്ക് പ്രസിഡന്റുമാരായ മോഹനന് പാറക്കടവ്, ജമാല്‍ കോരംകോട്ട്, മറ്റു നേതാക്കളായ കെ. പി രാജന്, ആവോലം രാധാകൃഷ്ണന്, അഡ്വ.ഇ നാരായണന് നായര്‍, കെ.പി കരുണന്, മാക്കൂല്‍ കേളപ്പന്, പ്രമോദ്
കക്കട്ടില്‍, അഡ്വ.എ സജീവന് എന്നിവര്‍ പ്രസംഗിച്ചു.