വടകര: ജനതാദൾ വടകര നിയോജക മണ്ഡലം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ജനതാ ദൾ ജില്ലാ പ്രസിഡണ്ട് കെ കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതേതര മൂല്യം കാത്തുസൂക്ഷിക്കുന്നതിന് ജനതാ പ്രസ്ഥാനങ്ങളുടെ ഏകീകരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി.എൻ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പിനെ അഭിസംബോധന ചെയ്തു കൊണ്ട് ജില്ലാ

വൈസ് പ്രസിഡണ്ട് മാരായ ടി. കെ. ഷെരീഫ്, അഡ്വ. കെ പി. ബിനിഷ, പി. പി. മുകുന്ദൻ,എം.ടി.കെ നിധിൻ, യുവജനതാദൾ ജില്ലാ പ്രസിഡണ്ട് ഹരിദേവ്. എസ്. വി,രബീഷ് പയ്യോളി, ദേവരാജൻ തിക്കോടി, രാധിക പയ്യോളി, വിശാലിനി, ലിജിൻരാജ് ഒഞ്ചിയം, രാഗേഷ് ആദിയൂർ എന്നിവർ പ്രസംഗിച്ചു. പാർട്ടിയിലേക്ക് വന്ന പതിനഞ്ച് കുടുംബങ്ങൾക്ക് പതാക നൽകികൊണ്ട് ജില്ലാപ്രസിഡന്റ് സ്വീകരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി മമ്പള്ളി പ്രേമൻ സ്വാഗതവും ഒ.കെ രാജൻ നന്ദിയും പറഞ്ഞു.